തിരുവമ്പാടിയിൽ അധ്യാപക പരിശീലന ശില്പശാലയ്ക്ക് തുടക്കമായി
1548907
Thursday, May 8, 2025 5:30 AM IST
തിരുവമ്പാടി: ലയൺസ് ക്ലബ് ഓഫ് തിരുവമ്പാടിയുടെ നേതൃത്വത്തിൽ തിരുവമ്പാടി അൽഫോൻസാ കോളജിൽ സ്കൂൾ അധ്യാപകർക്കായി ലയൺസ് ഇന്റർനാഷണലിന്റെയും താമരശേരി വിദ്യാഭ്യാസ ഏജൻസിയുടെയും സഹകരണത്തോടെ ദ്വിദിന പരിശീലന ശില്പശാല ആരംഭിച്ചു. പരിപാടി അൽഫോൻസാ കോളജ് പ്രിൻസിപ്പൽ ഡോ. ഷൈജു ഏലിയാസ് ഉദ്ഘാടനം ചെയ്തു.
പരിശീലനത്തിൽ 45 ഓളം അധ്യാപകർ പങ്കെടുത്തു. ഇന്ന് വൈകുന്നേരം നാലിന് പരിപാടി സമാപിക്കും. താമരശേരി രൂപതയുടെ കീഴിലുള്ള സ്കൂളുകളിൽ അഞ്ച് മുതൽ ഒന്പത് വരെ ക്ലാസുകൾ പഠിക്കുന്ന വിദ്യാർഥികൾക്ക് നൈപുണ്യ വികസന ക്ലാസുകളും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസുകളും നൽകുക എന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശം.
ലയൺസ് ക്ലബ് പ്രസിഡന്റ് അഡ്വ. ജിമ്മി ജോർജ് അധ്യക്ഷനായി. ലയൺസ് ക്വസ്റ്റ് ഇന്റർനാഷണൽ ട്രെയിനർമാരായ കവിത ശാസ്ത്രി, പ്രഫ. വർഗീസ് വൈദ്യൻ, ക്ലബ് സെക്രട്ടറി അഡ്വ. സിബിൻ വി. ജോസ്, പി.എ. മത്തായി, ഇ.കെ. സെബാസ്റ്റ്യൻ, കെ.സി. ജോൺ, ജയേഷ് സ്രാമ്പിക്കൽ, മില്ലി മോഹനൻ, ഡോ. ആധി ലക്ഷ്മി, സിന്ദു ദിൻരാജ് എന്നിവർ പ്രസംഗിച്ചു.