പീഡന കേസിലെ പ്രതി അറസ്റ്റിൽ
1549412
Saturday, May 10, 2025 4:48 AM IST
കോഴിക്കോട്: പീഡന കേസിലെ പ്രതി പിടിയിൽ. കുന്നമംഗലം ചാത്തൻകാവ് സ്വദേശി ഇയ്യപടിമ്മേൽവീട്ടിൽ അനിൽ കുമാറി(49) നെയാണ് കുന്നമംഗലം പോലീസ് പിടികൂടിയത്.
മേയ് ആറിന് കുന്നമംഗലം സ്വദേശിനിയായ യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതി യുവതിയെ ലൈംഗിക ഉദ്ദേശത്തോടു കൂടി ശരീരത്തിൽ കയറി പിടിക്കുകയും ലൈംഗിക അതിക്രമം നടത്തുകയുമായിരുന്നു.
കുന്നമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവേ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.