മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ ഇന്ന് സമാപിക്കും
1548902
Thursday, May 8, 2025 5:30 AM IST
കോടഞ്ചേരി: മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ ഇന്ന് സമാപിക്കും. ഓർമ്മ പെരുന്നാളിന് പ്രധാന കാർമ്മികത്വം വഹിക്കുന്നതിന് എത്തിച്ചേർന്ന മൈലാപ്പൂർ, ബാംഗ്ലൂർ, യുകെ ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്ത ഐസക് മോർ ഒസ്താത്തിയോസിനെ വട്ടൽ കുരിശ് പള്ളി അങ്കണത്തിൽവച്ച് സ്വീകരിച്ചു. വെളിമുണ്ട കുരിശിങ്കൽ നിന്നുള്ള പ്രദക്ഷിണം മൈക്കാവ് പള്ളിയിലെ മഞ്ഞനിക്കര ബാവായുടെ കബറിടത്തിലെ പ്രാർഥനയ്ക്ക് ശേഷം വട്ടൽ കുരിശ് പള്ളിയിൽ എത്തിച്ചേർന്നു.
വികാരി ഫാ. ബേസിൽ തമ്പി പടിഞ്ഞാറേക്കര, വന്ദ്യ ഏലിയാസ് കോർ എപ്പിസ്കോപ്പ തൊണ്ടലിൽ, ഫാ. അനീഷ് കവുങ്ങുംപ്പിള്ളിൽ, ഫാ. ബേസിൽ തൊണ്ടലിൽ, ഫാ. റെജി കോലാനിക്കൽ, ഫാ. ജോൺസൺ മനയിൽ, സഭാ വർക്കിംഗ് കമ്മിറ്റിയംഗം ബേബി ജേക്കബ് പീടിയേക്കൽ, ട്രസ്റ്റി തമ്പി വായിക്കാട്ട്, രാജു പറകണ്ടത്തിൽ, റോബിൻ പറകണ്ടത്തിൽ, സെക്രട്ടറി മോൻസി കാരപറമ്പിൽ എന്നിവർ നേതൃത്വം നൽകി.
സന്ധ്യാ പ്രാർഥനക്ക് ശേഷം മെത്രാപ്പോലീത്ത ഐസക്ക് മോർ ഒസ്താത്തിയോസ് പ്രസംഗിച്ചു. ഇന്ന് രാവിലെ 8.30 ന് മെത്രാപ്പോലീത്ത ഐസക് മോർ ഒസ്താത്തിയോസിന്റെ പ്രധാന കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. 11 ന് ആശീർവാദത്തോടെ പെരുന്നാൾ ശുശ്രൂഷകൾ സമാപിക്കും.