അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ഇന്നു തുടക്കം
1549416
Saturday, May 10, 2025 4:54 AM IST
കൂരാച്ചുണ്ട്: സാന്തോം ഫുട്ബോൾ അക്കാഡമി കൂരാച്ചുണ്ട് സംഘടിപ്പിക്കുന്ന ഒന്നാമത് അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഇന്ന് വൈകുന്നേരം അഞ്ചിന് കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ ആരംഭിക്കും.
കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മത് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുമെന്ന് ടൂർണമെന്റ് ഭാരവാഹികളായ റഫീഖ് മുഖംവീട്ടിൽ, പി.കെ. ഹസീന, ജെയ്സൺ എമ്പ്രയിൽ, തോമസ് എരപ്പാൻതോട് എന്നിവർ അറിയിച്ചു.
20 വരെ നടക്കുന്ന ടൂർണമെന്റിൽ കോയിൻസ് കൂരാച്ചുണ്ട്, ഗോൾ ഡിഗെർസ് പൂവത്തുംചോല, സാന്തോം കൂരാച്ചുണ്ട്, സാന്റോസ് കക്കയം, എവർട്ടെൻ കരിയാത്തുംപാറ, അൽഷബാബ് ചങ്ങരോത്ത്, എഫ്സി തലയാട്,
ഈവനിംഗ് പ്ലേയേഴ്സ് തിരുവോട്, സോക്കർ തലയാട്, എൻഎസ് ബഹ്റൈൻ, വികെ റൂംസ് താമരശേരി, ടൗൺ ടീം പന്തലിക്കര തുടങ്ങിയ ടീമുകളാണ് മത്സരിക്കുന്നത്. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ സാന്റോസ് കക്കയവും എഫ്സി തലയാടും ഏറ്റുമുട്ടും.