അസീം വെളിമണ്ണയ്ക്ക് സ്വീകരണം നൽകി
1548908
Thursday, May 8, 2025 5:30 AM IST
കോഴിക്കോട്: പാരീസിൽ വച്ച് നടന്ന പാര സിമ്മിംഗ് വേൾഡ് സീരീസ് ചാമ്പ്യൻഷിപ്പിൽ എസ്എസ് ടു കാറ്റഗറിയിൽ ക്വാളിഫൈ ചെയ്തു മികച്ച പ്രകടനം കാഴ്ചവച്ച് തിരിച്ചെത്തിയ ആസീം വെളിമണ്ണയ്ക്ക് കോഴിക്കോട് എയർപോർട്ടിൽ ഫൂട്ട് വോളി അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ദേശീയ സെക്രട്ടറി എ.കെ. മുഹമ്മദ് അഷ്റഫ് ബൊക്കെ കൊടുത്ത് സ്വീകരിച്ചു. ചടങ്ങിൽ ജില്ലാ ഫൂട്ട് വോളി അസോസിയേഷൻ സെക്രട്ടറി കെ.വി. റാഷിദ് അധ്യക്ഷത വഹിച്ചു.