യാത്രക്കാർക്കും സമീപവാസികൾക്കും ഭീഷണി ഉയർത്തി ഉണങ്ങിയ വൻമരം
1548616
Wednesday, May 7, 2025 4:48 AM IST
ചക്കിട്ടപാറ: ചക്കിട്ടപാറ ടെലിഫോൺ എക്സ്ചേഞ്ച് വളപ്പിൽ യാത്രക്കാർക്കും സമീപവാസികൾക്കും ഭീഷണി ഉയർത്തി ഉണങ്ങിയ വൻ മരം. നിരന്തരം വാഹനങ്ങളും കാൽനട യാത്രക്കാരുമുള്ള പാതയുടെ ഓരത്താണ് മരം നിൽക്കുന്നത്.
ഇത് മുറിച്ചു നീക്കാത്ത പക്ഷം വലിയ അപകടത്തിനു കാരണമാകും. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമീപവാസികൾ ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റിന് നേരിട്ട് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. വാർഡ് 12 ലാണ് എക്സ്ചേഞ്ചും അപകട ഭീഷണിയായ മരവുമുള്ളത്.