വട്ടച്ചിറ കുരിശുപള്ളിയിൽ തിരുനാൾ കൊടിയേറി
1549413
Saturday, May 10, 2025 4:48 AM IST
കൂരാച്ചുണ്ട്: സെന്റ് തോമസ് ഫൊറോന ഇടവകയുടെ കീഴിലുള്ള വട്ടച്ചിറ കുരിശുപള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് സെന്റ് തോമസ് ഫൊറോന വികാരി ഫാ. വിൻസെന്റ് കണ്ടത്തിൽ കൊടിയേറ്റി.
തുടർന്ന് തിരുസ്വരൂപ പ്രതിഷ്ഠ, ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, നൊവേന എന്നീ ശുശ്രൂഷകൾക്ക് വികാരി ഫാ. വിൻസെന്റ് കണ്ടത്തിൽ, അസിസ്റ്റന്റ് വികാരി ഫാ. മൈക്കിൾ നീലംപറമ്പിൽ, ഡീക്കൻ ജോൺ കോനുക്കുന്നേൽ സഹകാർമികരായി.
ഇന്ന് വൈകുന്നേരം 4.30 ന് ജപമാല, അഞ്ചിന് പ്രസുദേന്തി വാഴ്ച, ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം, നൊവേന, സിഒഡി ഡയറക്ടർ ഫാ. തോമസ് പാറൻകുളങ്ങര കാർമികത്വം വഹിക്കും.
തുടർന്ന് ലദീഞ്ഞ്, പ്രദക്ഷിണം, 7.30ന് സമാപന ആശീർവാദം, ആകാശ വിസ്മയം, സ്നേഹവിരുന്ന്, എന്നിവയോടെ സമാപിക്കും.