കുടിവെള്ള പദ്ധതി നടത്തിപ്പുകാരുടെ സംഗമം നടത്തി
1548621
Wednesday, May 7, 2025 4:48 AM IST
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ പൊതു കുടിവെള്ള പദ്ധതി നടത്തിപ്പുകാരുടെ "കരുതൽ' സംഗമം നടത്തി. പഞ്ചായത്ത് ഹാളിൽ നടന്ന സംഗമം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി ഏബ്രഹാം അധ്യക്ഷത വഹിച്ചു. "ജലജന്യ രോഗങ്ങളും കുടിവെള്ള പദ്ധതി പരിപാലനവും' എന്ന വിഷയത്തിൽ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ എസ്. റോഷൻലാൽ ബോധവത്കരണ ക്ലാസ് നടത്തി.
വാർഡ് മെമ്പർ കെ.എ. മുഹമ്മദ് അലി, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സെൽവകുമാർ, മുഹമ്മദ് മുസ്തഫാ ഖാൻ, യു.കെ. മനീഷ, അഞ്ജന, ലിസമ്മ തോമസ് എന്നിവർ പ്രസംഗിച്ചു.