കാട്ടുമൃഗങ്ങളെ കൈകാര്യം ചെയ്യാൻ കർഷകരെ അനുവദിക്കണം: ബേബി കാപ്പുകാട്ടിൽ
1548614
Wednesday, May 7, 2025 4:48 AM IST
ചക്കിട്ടപാറ: കൃഷിഭൂമിയിലിറങ്ങുന്ന കാട്ടുമൃഗങ്ങളെ കൈകാര്യം ചെയ്യുവാൻ കർഷകരെ അനുവദിക്കുന്നില്ലെങ്കിൽ ഭാവിയിൽ കേരളത്തിലെ ജനങ്ങൾ ഭക്ഷണ സാധനങ്ങൾക്ക് ഇതര സംസ്ഥാനങ്ങളെ പൂർണമായി ആശ്രയിക്കേണ്ടി വരുമെന്ന് കേരളാ കോൺഗ്രസ് -എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ബേബി കാപ്പുകാട്ടിൽ പറഞ്ഞു. പാർട്ടി ചക്കിട്ടപാറ മണ്ഡലം കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലേക്കുള്ള ട്രാൻസ്പോർട്ടിംഗ് സംവിധാനത്തിന് തടസങ്ങൾ നേരിട്ടാൽ സംസ്ഥാനത്തെ ജനങ്ങൾ പട്ടിണി കിടക്കേണ്ടി വരുന്ന ദുരവസ്ഥയാണ്. വന്യമൃഗ ശല്യം കാരണം കൃഷി ചെയ്യാൻ പറ്റാത്ത സ്ഥിതിയാണിന്നുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മണ്ഡലം പ്രസിഡന്റ് ജോസുകുട്ടി പുരയിടത്തിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ബോബി ഓസ്റ്റിൻ, പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീധരൻ മുതുവണ്ണാച്ച, പ്രഫഷണൽ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ബേബി സെബാസ്റ്റ്യൻ കൂനന്താനം, എൽസി ബേബി, ബിന്ദു മനോജ്, ജോയി പനമറ്റം, ജോണി പാറത്തറ, ജെയ്സൺ തെങ്ങുംപള്ളിൽ, പ്രസാദ് ചടയംമുറി, ടോമി വട്ടോട്ടു തറപ്പേൽ എന്നിവർ പ്രസംഗിച്ചു.