മദ്യം പിടികൂടി
1549182
Friday, May 9, 2025 5:46 AM IST
ചക്കിട്ടപാറ: ചക്കിട്ടപാറ ടൗണിൽ നരിനട റോഡിലെ കെട്ടിടത്തിലെ മുറിയിൽ നിന്നു പെരുവണ്ണാമൂഴി പോലീസ് മദ്യം പിടികൂടി. മദ്യം കഴിച്ചെന്നു സംശയിക്കുന്ന പരിസരത്തുണ്ടായിരുന്ന ചിലരുടെ പേരിൽ കേസ് എടുക്കുമെന്ന് പരിശോധനക്ക് നേതൃത്വം നൽകിയ സബ് ഇൻസ്പെക്ടർ പി.എം. അമ്മദ് പറഞ്ഞു.
മദ്യം പിടികൂടിയ മുറിയിൽ ധാരാളം ഒഴിഞ്ഞ മദ്യക്കുപ്പികൾ കണ്ടെത്തിയിട്ടുണ്ട്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മിന്നൽ പരിശോധനക്കെത്തിയത്. ഇതിനിടെ ചിലർ പോലീസ് നടപടിക്കെതിരേ വാക്കേറ്റം നടത്തുകയുമുണ്ടായി.