ബേപ്പൂര്‍ ഗോഡൗണില്‍നിന്ന് റേഷന്‍ സാധനങ്ങള്‍ എടുക്കില്ലെന്ന്
1549170
Friday, May 9, 2025 5:39 AM IST
കോഴിക്കോട് : സിറ്റി റേഷനിങ് ഓഫീസ് സൗത്ത് ബേപ്പൂര്‍ എന്‍എഫ്എസ്എ ഗോഡൗണിലെ തൊഴില്‍ തര്‍ക്കം ശാശ്വതമായി തീരാത്ത സാഹചര്യത്തില്‍ ബേപ്പൂര്‍ ഗോഡൗണില്‍ നിന്നു റേഷന്‍ എടുക്കുന്നത് നിര്‍ത്തിവെയ്ക്കാന്‍ ആള്‍കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് തീരുമാനിച്ചു.
അസോസിയേഷന് സൗത്ത് ഏരിയ കമ്മിറ്റിയുടേയാണ് തീരുമാനം. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദലി, ഇ.ശ്രീജന്, കെ.പി.അഷ്റഫ്, ടി.ജയപ്രകാശന്‍,കെ.അജയകുമാര്‍,ടി.കെ. അരുണ്‍കുമാര്‍, ഫഹദ്,വി.വി.നാരായണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.