കട്ടിപ്പാറ പൗരാവലി കർഷകനെ ആദരിച്ചു
1549172
Friday, May 9, 2025 5:39 AM IST
താമരശേരി: കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ കട്ടിപ്പാറ പൗരാവലി, നീണ്ട 25 വർഷക്കാലം കട്ടിപ്പാറ റബർ ഉത്പാദക സംഘം പ്രസിഡന്റായിരുന്ന ഏറത്ത് സെബാസ്റ്റ്യനെ ഉപഹാരം നൽകി ആദരിച്ചു.
കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജയിംസ് യോഗം ഉദ്ഘാടനം ചെയ്തു. സംയുക്ത കർഷക കൂട്ടായ്മ ചെയർമാൻ കെ.വി. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിധീഷ് കല്ലുള്ളതോട് മുഖ്യപ്രഭാഷണം നടത്തി.
ഷാൻ കട്ടിപ്പാറ, ബാബു കുരിശിങ്കൽ, രാജു തുരുത്തിപള്ളി, സി.കെ.സി അസൈനാർ, സലിം പുല്ലടി, ബാബു, വി.പി. ദേവസ്യ മഞ്ഞാനയിൽ, പി.എ. ലത്തീഫ്, അസീസ് വെട്ടി ഒഴിഞ്ഞതോട്ടം, എ.കെ. ലോഹിതാക്ഷൻ, എ.കെ. അശോകൻ എന്നിവർ പ്രസംഗിച്ചു.