ഹംസ തയ്യില്‍ പുരസ്കാരം ജഗത്മയന്‍ ചന്ദ്രപുരിക്ക്
1549407
Saturday, May 10, 2025 4:48 AM IST
കോഴിക്കോട്: മികച്ച സംഘാടകനും നെഹ്റു യുവകേന്ദ്ര സോണല്‍ ഡയറക്ടറും ആയിരുന്ന ഹംസ തയ്യിലിന്റെ പേരിലുള്ള പ്രഥമ സംസ്ഥാന പുരസ്കാരത്തിന് ജഗത്മയന്‍ ചന്ദ്രപുരി അര്‍ഹനായി. പതിനായിരത്തൊന്ന് രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
മികച്ച സംഘാടനത്തിനും കലാ-സാംസ്കാരിക രംഗത്തെ പ്രവര്‍ത്തന മികവിനുമാണ് പുരസ്കാരം.
ആലങ്കോട് ലീലാകൃഷ്ണന്, മുന്‍ എംപി യും ഗാന്ധിയനുമായ സി. ഹരിദാസ്, അഡ്വ. ജിസന്‍ പി.ജോസ് എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തെരെഞ്ഞെടുത്തത്. 18 ന് എടപ്പാളില്‍ പ്രിയദര്‍ശിനി ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.