ഇ.എം. പള്ളത്ത് ചരിത്ര മ്യൂസിയം ഉദ്ഘാടനം ചെയ്തു
1548620
Wednesday, May 7, 2025 4:48 AM IST
ഓമശേരി: കായലുംപാറയിൽ ഇമ്മാനുവൽ പള്ളത്ത് ചരിത്ര മ്യൂസിയം ഓമശേരി പഞ്ചായത്ത് പ്രസിഡന്റ് കെ. കരുണാകരൻ ഉദ്ഘാടനം ചെയ്തു. ചരിത്ര രചനയും ചരിത്ര പഠനവും കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രാദേശികമായി ഇത്തരം മ്യൂസിയങ്ങൾ ഉയർന്നു വരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരള പ്രാദേശിക ചരിത്ര പഠന സമിതി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.വി. രാജൻ അധ്യക്ഷത വഹിച്ചു.
ഓമശേരി പഞ്ചായത്ത് വിദ്യാഭ്യാസ ക്ഷേമകാര്യ സമിതി ചെയർമാൻ പി.കെ. ഗംഗാധരൻ, പ്രാദേശിക ചരിത്ര പഠന സമിതി സെക്രട്ടറി കെ. രമേശ്, മോഹനൻ പുത്തഞ്ചേരി, ജിതിനം രാധാകൃഷ്ണൻ, കൂടത്തായി സെന്റ് മേരീസ് എച്ച്എസ്എസ് പിആർഒ ജോസ് തുരുത്തിമറ്റം, ചരിത്ര അധ്യാപകൻ സോജി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.