എം. ഷിബുവിന് യാത്രയയപ്പ് നല്കി
1549171
Friday, May 9, 2025 5:39 AM IST
കോഴിക്കോട്: ഗസറ്റഡ് തസ്തികയിലേക്ക് പ്രമോഷന് ലഭിച്ച എന്‍ജിഒ അസോസിയേഷന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും സെറ്റോ ജില്ലാ ചെയര്‍മാനുമായ എം.ഷിബുവിന് എന്‍ജിഒ അസോസിയേഷന് ജില്ലാ കമ്മിറ്റി യാത്രയപ്പു നല്കി.കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു.
അസോസിയേഷന് ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശ്ശേരി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സിജു കെ. നായര്‍, സെറ്റോ ജില്ലാ കണ്‍വീനര്‍ പി.കെ. രാധാകൃഷ്ണന്, എന്‍.ടി.ജിതേഷ്, ടി.അജിത് കുമാര്‍,
മധു രാമനാട്ടുകര, കെ.പി. സുജിത , കെ.വി. രവീന്ദ്രന്, വി.വിപീഷ് , പി. പ്രദീപ് കുമാര്‍, കെ.ഫവാസ് , എലിസബത്ത് ടി. ജേക്കബ് , രഞ്ജിത്ത് ചേമ്പാല എന്നിവര്‍ സംസാരിച്ചു.എം. ഷിബു മറുപടി പ്രസംഗം നടത്തി.