പതങ്കയത്ത് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി
1549415
Saturday, May 10, 2025 4:54 AM IST
കോടഞ്ചേരി: തുടർച്ചയായി മുങ്ങി മരണങ്ങൾ റിപ്പോർട്ട് ചെയ്ത പതങ്കയത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സുരക്ഷാസംവിധാനങ്ങൾ ഒരുക്കി. മരണങ്ങൾ സംഭവിക്കുന്ന കയങ്ങളിലേക്കുള്ള പ്രവേശനം പൂർണമായും നിരോധിച്ചു.
പ്രദേശത്തെക്കുറിച്ച് അറിവില്ലാതെ വരുന്ന ടൂറിസ്റ്റുകൾക്ക് നിർദേശങ്ങൾ നൽകുവാൻ ലൈഫ് ഗാർഡനെയും നിയോഗിച്ചു. പ്രവേശനസമയം രാവിലെ ഒന്പത് മുതൽ അഞ്ച് വരെയായി നിജപ്പെടുത്തി.
സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സൂസൻ വർഗീസ്, സിബി ചിരണ്ടായത്ത്,
ലീലാമ്മ കണ്ടത്തിൽ, കോടഞ്ചേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജിതേഷ്, പതങ്കയം സംരക്ഷണ സമിതി അംഗങ്ങളായ ബിജു ഓത്തിക്കൽ, വിൽസൺ തറപ്പേൽ, ജിനേഷ് കുര്യൻ, മത്തായി പുളിക്കൽ, ബിബിൻ പുതുപറമ്പിൽ, ജിനിഷ് മൈലയ്ക്കൽ എന്നിവർ നേതൃത്വം നൽകി.