ചെമ്പനോട റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
1549174
Friday, May 9, 2025 5:39 AM IST
പെരുവണ്ണാമുഴി: ചെമ്പനോട റൂട്ടിൽ മൂത്താട്ട് പുഴ പാലത്തിന് സമീപം റോഡിന്റെ മധ്യഭാഗത്തായി വാട്ടർ അഥോററ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. റോഡിൽ വെള്ളം തളം കെട്ടി നിൽക്കുന്നത് വാഹന യാത്രക്കാർക്ക് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
അധികൃതരോട് പ്രശ്നം പല തവണ അവതരിപ്പിച്ചെങ്കിലും യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പേരാമ്പ്ര വാട്ടർ അഥോറിറ്റിയുടെ പരിധിയിൽ പെടുന്ന ഭാഗമാണിത്. പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് സാമൂഹ്യ പ്രവർത്തകൻ ഷാരോൺ പൂഴിത്തോട് ആവശ്യപ്പെട്ടു.