അപകടത്തിൽ സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു
1549002
Thursday, May 8, 2025 10:20 PM IST
പന്തീരാങ്കാവ്: പെരുമണ്ണ - പുത്തൂര്‍മഠം റോഡില്‍ പുത്തൂര്‍ മഠം ജംഗ്ഷന് സമീപം സ്കൂട്ടര്‍ പിക്കപ്പ് വാനിലിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു.
കടലുണ്ടി വലിയോട്ടില്ഹൗസില് അനീഷ് (40) ആണ് മരിച്ചത്. ഇന്നലെ രാവിലെ 6.30-നായിരുന്നു അപകടം. ഗുരുതരപരിക്കേറ്റ അനീഷിനെ ഉടന്‍ മെഡിക്കല്‍ കോളജില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു. പന്തിരാങ്കാവ് പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.