‘കേന്ദ്ര-കേരള സർക്കാരുകൾ ജനവിരുദ്ധ സമീപനങ്ങൾ സ്വീകരിക്കുന്നതിൽ മത്സരിക്കുന്നു’
1549414
Saturday, May 10, 2025 4:48 AM IST
പേരാമ്പ്ര: പിണറായി സർക്കാർ ബിജെപിയുടെ ബീ ടീമാണെന്നും കേന്ദ്ര-കേരള സർക്കാരുകൾ ജനവിരുദ്ധ സമീപനങ്ങൾ സ്വീകരിക്കുന്ന കാര്യത്തിൽ മത്സരിക്കുകയാണെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള പറഞ്ഞു.
പേരാമ്പ്ര പഞ്ചായത്ത് ഭരണ സമിതിയുടെ ഭരണ സ്തംഭനത്തിനും അഴിമതിക്കും ധൂർത്തിനുമെതിരേ പേരാമ്പ്ര പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി നടത്തിയ വാഹന പ്രചാരണ ജാഥയുടെ സമാപന സമ്മേളനം പേരാമ്പ്രയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു.
സത്യൻ കടിയങ്ങാട്, രാജൻ മരുതേരി, പി.കെ. രാഗേഷ്, കെ.പി. റസാഖ്, കെ.സി. രവീന്ദ്രൻ, പി.എസ്. സുനിൽകുമാർ, ബാബു തത്തക്കാടൻ, അർജുൻ കറ്റയാട്ട്, പുതുക്കുടി അബ്ദുറഹിമാൻ, മൂസ കോത്തമ്പ്ര, വാസു വേങ്ങേരി, വി.പി. സുരേഷ് എന്നിവർ പ്രസംഗിച്ചു.