കുളമ്പുരോഗ നിവാരണ പദ്ധതി: വാക്സിൻ വിതരണം ചെയ്തു
1548906
Thursday, May 8, 2025 5:30 AM IST
കൂരാച്ചുണ്ട്: കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പ് ഏർപ്പെടുത്തിയ കുളമ്പുരോഗ നിയന്ത്രണ പദ്ധതിയുടെ ആറാം ഘട്ട വാക്സിനേഷൻ വിതരണം കൂരാച്ചുണ്ട് പഞ്ചായത്തിൽ നടത്തി.
4 മാസവും അതിനു മുകളിലും പ്രായമുള്ള എരുമ, പശുവർഗത്തിലുള്ള എല്ലാ ഉരുക്കളെയും കുളമ്പ് രോഗത്തിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള പ്രതിരോധ മരുന്ന് കുത്തിവയ്ക്കുന്നതാണ് പദ്ധതി. ഉരുക്കൾക്കുള്ള ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കണമെങ്കിൽ ഈ കുത്തിവെപ്പ് അനിവാര്യമാണ്.
പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദ് വാക്സിനേഷൻ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് വിൻസി തോമസ്, മെമ്പർ അരുൺ ജോസ്, വെറ്ററിനറി സർജൻ ഡോ. കാർത്തിക, എൽഐമാരായ മോഹനൻ, ശശി തുടങ്ങിയവർ പങ്കെടുത്തു.