കുറ്റ്യാടി ബാർ പരിസരത്ത് ആക്രമണം; നാല് യുവാക്കൾക്ക് പരിക്ക്
1377495
Monday, December 11, 2023 12:49 AM IST
കുറ്റ്യാടി: കഴിഞ്ഞ ദിവസം രാത്രിയിൽ മരുതോങ്കര റോഡിൽ ബാർ പരിസരത്ത് യുവാക്കൾക്ക് നേരെ ആക്രമണമുണ്ടായതായി പരാതി. തലക്കും കൈകാലുകൾക്കും മുറിവേറ്റ യുവാക്കളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരുതോങ്കര സ്വദേശികളായ റോഷൻ, ഹർഷിത്, അശ്വന്ത്, അമൽ എന്നിവരാണ് ആക്രമണത്തിനിരയായത്. ബാറിന് സമീപം റോഡിലൂടെ പോകുകയായിരുന്ന യുവാക്കളെ ഗുണ്ടകൾ കഠാരയും വടിവാളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കുറ്റ്യാടി ടൗണിൽ സമാനമായ രീതിയിൽ ഇതിനു മുമ്പും ആക്രമണമുണ്ടായിട്ടുണ്ട്.