രണ്ട് കിലോ കഞ്ചാവുമായി മധ്യവയസ്കന് പിടിയില്‍
1377494
Monday, December 11, 2023 12:49 AM IST
മഞ്ചേരി: രണ്ടു കിലോ കഞ്ചാവുമായി മധ്യവയസ്കനെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. വള്ളുവങ്ങാട് കൂയാന്കുന്ന് മഞ്ചപ്പുള്ളി മുസ്തഫ (51) യെയാണ് ജില്ലാ ലഹരി വിരുദ്ധ ടീമും മഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ റിയാസ് ചാക്കീരിയുടെ നേതൃത്വത്തില്‍ മഞ്ചേരി പോലീസും ചേര്‍ന്ന് നെല്ലിക്കുത്ത് മില്ലുംപടിയില്‍ വച്ച് ഇന്നലെ വൈകിട്ട് പിടികൂടിയത്.
മലപ്പുറം പോലീസ് മേധാവി എസ്. ശശിധരന് ലഭിച്ചരഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി അബ്ദുള്‍ ബഷീറിന്റെ നിര്‍ദേശ പ്രകാരം മഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ റിയാസ് ചാക്കീരി, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ഹുസൈന്, അനീഷ് ചാക്കോ, ഇസുദീന്‍, റിയാസ്, ജില്ലാ ആന്റി അക്കൗണ്ടിംഗ് ടീം അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടന്‍, സലീം പൂവത്തി, കെ. സിറാജുദീന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി കേസന്വേഷണം നടത്തുന്നത്.