ഫാ. ജോർജ് വട്ടുകുളം ഫുട്ബോൾ ടൂർണമെന്റ്
1377492
Monday, December 11, 2023 12:49 AM IST
കൂരാച്ചുണ്ട്: മുപ്പത്തിയെട്ടാമത് ഫാ. ജോർജ് വട്ടുകുളം സംസ്ഥാനതല ഫുട്ബോൾ ടൂർണമെന്റ് ഗ്രാമീണ സ്റ്റേഡിയമായ കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ ജനുവരി 18 മുതൽ ആരംഭിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ടൂർണമെന്റിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് ഫാ. ജോർജ് വട്ടുകുളം മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 100001 രൂപ ക്യാഷ് പ്രൈസും രണ്ടാം സ്ഥാനം നേടുന്ന ടീമിന് ആഗസ്തി ഏബ്രഹാം കടുകൻമാക്കൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും 50001 രൂപ ക്യാഷ് പ്രൈസും നൽകും. കേരളത്തിലെ പ്രഗത്ഭരായ 12 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും.
28-നാണ് ഫൈനൽ മത്സരം. ഭാരവാഹികളായ അനു കടുകൻമാക്കൽ, സണ്ണി കാനാട്ട്, തോമസ് കുമ്പുക്കൽ, ജോസ് വട്ടുകുളം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ടൂർണമെന്റിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ 24 ന് മുമ്പായി രജിസ്റ്റർ ചെയ്യണം. ഫോൺ: 9447287507, 9447633375.