വണ്ടൂർ ലയണ്‍സ് ക്ലബ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു
1492421
Saturday, January 4, 2025 6:12 AM IST
വണ്ടൂര്‍: വണ്ടൂര്‍ ലയണ്‍സ് ക്ലബ് പുതുവത്സരാഘോഷം നടത്തി. വണ്ടൂര്‍ വേദഗായത്രി ബാലികാ സദനത്തിലെ കുട്ടികള്‍ക്കൊപ്പമാണ് ആഘോഷം സംഘടിപ്പിച്ചത്. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. കുട്ടികള്‍ക്ക് വാച്ചുകൾ വിതരണം ചെയ്തു.
ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ (ഇലക്ട്) കെ.എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ഇ. ബിപിന്‍ അധ്യക്ഷത വഹിച്ചു. കെ.പി.എ. റഹ്മാന്, ഇ. കൃഷ്ണകുമാര്‍, പി. പ്രജീഷ്, കെ.ടി മാനു, കെ.ടി. അബ്ദുള്ളക്കുട്ടി, സി.ജെ. ബിനുകുമാര്‍, എ.സന്തോഷ്, ഡോ. ബിജു, സുശീല്‍ പീറ്റര്‍, പ്രകാശന്, ഷാരോണ്‍, ഡോ. രാഗേഷ്, ദിലീപ്കുമാര്, നസീറലി എന്നിവര്‍ പ്രസംഗിച്ചു.