ഹരിത കര്‍മസേന അംഗങ്ങള്‍ക്കായി ക്രിസ്മസ്-പുതുവത്സരാഘോഷം
1492411
Saturday, January 4, 2025 6:06 AM IST
തിരൂര്‍ക്കാട്: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ക്കായി ഗ്രാമപഞ്ചായത്ത് ഭരണസമിതി ക്രിസ്മസ്-പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഈദ ഉദ്ഘാടനം ചെയ്തു.
തിരൂര്‍ക്കാട് പുതുതായി ആരംഭിച്ച എംസിഎഫ് കേന്ദ്രത്തില്‍ നടത്തിയ പരിപാടിയില്‍ പുത്തനങ്ങാടി സെന്റ് മേരീസ് കോളജിലെയും തിരൂര്‍ക്കാട് ഹമദ് ഐടിസിയിലെയും എന്‍എസ്എസ് വിദ്യാര്‍ഥികളും പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷബീര്‍ കറുമുക്കില്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ വാക്കാട്ടില്‍ സുനില്‍ബാബു, വാര്‍ഡ് മെന്പർമാരായ കാക്കക്കുന്നുമ്മല് ദാമോദരന്‍, പി.പി. ശിഹാബ്, ബഷീര്‍ തൂമ്പലക്കാടന്‍, സെക്രട്ടറി സുഹാസ് ലാല്‍, അസിസ്റ്റന്റ് സെക്രട്ടറി സ്മിത, ദീപ്തി തുടങ്ങിയവര്‍ പ്രസംഗിച്ചു.