കളഞ്ഞുകിട്ടിയ പണം ഉടമയെ തിരിച്ചേല്‍പ്പിച്ചു
1492139
Friday, January 3, 2025 4:58 AM IST
നിലമ്പൂര്‍: ലോട്ടറി ടിക്കറ്റ് വില്‍പ്പനക്കിടെ കളഞ്ഞുകിട്ടിയ പണം ഉടമയെ തിരിച്ചേല്‍പ്പിച്ചു. നിലമ്പൂര്‍ കരിമ്പന്‍തൊടി പാലപ്പുറം വീട്ടില്‍ രാമനാ (52) ണ് 22,000 രൂപ കളഞ്ഞുകിട്ടിയത്.
തുക വീണു കിട്ടിയ വിവരം സാഹൃത്തുക്കളോട് പങ്കുവച്ച രാമന് ടാക്സി ഡ്രൈവര്‍മാരുടെ സാന്നിധ്യത്തില്‍ നിലമ്പൂര്‍ പോലീസ് സറ്റേഷനില്‍ വച്ച് ഉടമക്ക് പണംതിരിച്ചേല്പ്പിച്ചു.
നിലമ്പൂര്‍ മണലോടി വിളക്ക് മഠത്തില്‍ സാജിത്തിന്റേതായിരുന്നു പണം.