മ​ല​പ്പു​റം: സ​ഹ​ക​ര​ണ പെ​ന്‍​ഷ​ന്‍​കാ​രോ​ടു​ള്ള സ​ര്‍​ക്കാ​ര്‍ അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ഓ​പ​റേ​റ്റീ​വ് പെ​ന്‍​ഷ​നേ​ഴ്‌​സ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി. ​ഉ​ബൈ​ദു​ള്ള എം​എ​ല്‍ എ ​ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന ക​ണ്‍​വ​ന്‍​ഷ​നി​ല്‍ സം​ഘ​ട​ന​യു​ടെ 2025 വ​ര്‍​ഷ​ത്തെ ഡ​യ​റി പ്ര​കാ​ശ​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ. ​പി. മോ​യി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​സ്ത​ഫ പാ​ക്ക​ത്ത്, താ​മ​ര​ത്ത് ഹം​സു, ഉ​മ്മ​ര്‍ പൂ​ക്കോ​ട്ടൂ​ര്‍, അ​ബ്ദു​സ​ലാം പേ​ര​യി​ല്‍, പി.​എ. ബ​ക്ക​ര്‍, വി. ​മു​സ്ത​ഫ, സി.​ടി. മു​ഹ​മ്മ​ദ്, വി. ​പി. അ​ബൂ​ബ​ക്ക​ര്‍, കു​ഞ്ഞി മു​ഹ​മ്മ​ദ് ആ​മി​യ​ന്‍, സി.​ടി. ഇ​ബ്രാ​ഹിം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.