ആരോഗ്യം കാക്കുന്ന ജില്ലാ കളക്ടര്‍: വി.ആര്. വിനോദിന് ഉപഹാരം നല്കി
1492144
Friday, January 3, 2025 5:04 AM IST
മഞ്ചേരി: ജില്ലയുടെ ആരോഗ്യ രംഗത്ത് സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച ജില്ലാ കളക്ടര്‍ വി.ആര്. വിനോദിന് മഞ്ചേരി ചുള്ളക്കാട് വാക്കേഴ്സ് എക്സൈസ് യോഗ ക്ലബ് ഉപഹാരം നല്കി. ചുള്ളക്കാട് സ്കൂള്‍ അങ്കണത്തില്‍ നടന്ന ക്ലബ് ഉദ്ഘാടന ചടങ്ങില്‍ അഡ്വ. യു.എ. ലത്തീഫ് എംഎല്‍എ കളക്ടര്‍ക്ക് ഉപഹാരം കൈമാറി. ക്ലബ് ഉദ്ഘാടനം എംഎല്‍എയും ലോഗോ പ്രകാശനം ജില്ലാ കളക്ടറും നിര്‍വഹിച്ചു.
ചടങ്ങില്‍ പ്രസിഡന്റ് എം.പി. ഹംസ കുരിക്കള്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഖാലിദ് മഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി പി.പി. അബ്ദുല്‍ റസാഖ്, നഗരസഭാധ്യക്ഷ വി.എം. സുബൈദ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് അംഗങ്ങളുടെ സംഗീതാലാപനവും അരങ്ങേറി.