പെരിന്തല്‍മണ്ണ സി.എച്ച്. സെന്റര്‍ നാടിന് സമര്‍പ്പിച്ചു
1492413
Saturday, January 4, 2025 6:06 AM IST
പെരിന്തല്‍മണ്ണ: ഒറ്റപ്പെട്ടു പോകുന്നവര്‍ക്ക് ആലംബമാണ് സി.എച്ച്. സെന്ററുകളെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. രോഗികളുടെ ആശ്വാസം മരുന്നും ഡോക്ടര്‍മാരും മാത്രമല്ലെന്നും തലോടാനും ആശ്വാസമേകാനും ഒരാള്‍ ഉണ്ടാവുക എന്നതും പ്രതീക്ഷയാണ്.
ഈ ദൗത്യമാണ് സി.എച്ച്. സെന്ററുകള്‍ നിര്‍വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പെരിന്തല്‍മണ്ണയില്‍ സി.എച്ച്. സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സി.എച്ച്. സെന്റര്‍ പ്രസിഡന്റ് കെ.പി.എ. മജീദ് എംഎല്‍എ അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. നിരവധി സാധ്യതകളുള്ള സെന്ററാണ് പെരിന്തല്‍മണ്ണയിലെ സിഎച്ച് സെന്ററെന്ന് അദ്ദേഹം പറഞ്ഞു. സെന്ററിന് സ്ഥലം വിട്ടുനല്‍കിയ എമറാള്‍ഡ് ഗ്രൂപ്പ് എംഡി പി.വി. ഫൈസലിനെ സാദിഖലി ശിഹാബ് തങ്ങള്‍ ആദരിച്ചു.
പാലിയേറ്റീവ് ബ്ലോക്ക് ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിയും കോണ്‍ഫറന്‍സ് ഹാള്‍ പി.വി. അബ്ദുള്‍വഹാബ് എംപിയും ഫാര്‍മസി ഉദ്ഘാടനം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളും ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് പി. അബ്ദുള്‍ഹമീദ് എംഎല്‍എയും നിര്‍വഹിച്ചു.
ചടങ്ങിൽ എംഎല്‍എമാരായ നജീബ് കാന്തപുരം, മഞ്ഞളാംകുഴി അലി, പ്രഫ. കെ.കെ. ആബിദ് ഹുസൈന് തങ്ങള്‍, എന്‍. ഷംസുദീന്‍, അഡ്വ.യു.എ. ലത്തീഫ് എന്നിവരും നാലകത്ത് സൂപ്പി, തറയില്‍ മുസ്തഫ, ജമാല്‍, അബ്ദുനാസര്‍ കിഴിശേരി, സി.എം.എ. കരീം, വി. ബാബുരാജ്, അഡ്വ.എ.കെ. മുസ്തഫ തുടങ്ങിയവരും പങ്കെടുത്തു.