മ​ല​പ്പു​റം: സ​നാ​ത​ന ധ​ര്‍​മം ചാ​തു​ര്‍​വ​ര്‍​ണ്യ​ത്തി​ന്‍റെ ഭാ​ഗ​മ​ല്ലെ​ന്ന വി.​ഡി.​സ​തീ​ശ​ന്‍റെ നി​ല​പാ​ടി​നെ​തി​രെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ‌​ന്‍. സി​പി​എം മ​ല​പ്പു​റം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി താ​നൂ​രി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​തീ​ശ​ന്‍ ഹി​ന്ദു വ​ര്‍​ഗീ​യ​ത​യെ വെ​ള്ള​പൂ​ശാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തി​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​താ​ണ് ശ​രി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​നാ​ത​ന ധ​ര്‍​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സം​ഗ​ത്തി​ന് പി​ന്നാ​ലെ വി​വി​ധ നേ​താ​ക്ക​ള്‍ രം​ഗ​ത്തെ​ത്തു​ന്ന​തി​നി​ടെ​യാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് ആ​വ​ര്‍​ത്തി​ച്ച​ത്.

ചാ​തു​ര്‍​വ​ര്‍​ണ്യ വ്യ​വ​സ്ഥ​യി​ല്‍ അ​ധി​ഷ്ഠി​ത​മാ​യ ഭ​ര​ണ​ഘ​ട​ന വേ​ണ​മെ​ന്നാ​ണ് സം​ഘ​പ​രി​വാ​ര്‍ പ​റ​യു​ന്ന​ത്. ഇ​തി​നു ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി ചെ​യ്യാ​നാ​ണ് 430 സീ​റ്റി​ലെ​ങ്കി​ലും ജ​യി​ക്ക​ണ​മെ​ന്ന് ബി​ജെ​പി ആ​ഗ്ര​ഹി​ച്ച​ത്. സ​നാ​ത​ന​ധ​ര്‍​മ​ത്തി​ന്‍റെ പേ​രി​ല്‍ ഇ​ന്ത്യ​യെ മ​ത​രാ​ഷ്ട്ര​മാ​ക്കാ​നാ​ണ് ആ​ര്‍​എ​സ്എ​സി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും ശ്ര​മം.

ഇ​തി​നെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ക​ര​ണം ഉ​യ​ര്‍​ന്നു​വ​ര​ണം. വ​ര്‍​ഗീ​യ​വാ​ദി​ക​ളു​ടെ പ​ര​സ്പ​ര ഏ​റ്റു​മു​ട്ട​ലി​ല്‍ ആ​രും ജ​യി​ക്കു​ക​യോ തോ​ല്‍​ക്കു​ക​യോ ഇ​ല്ലെ​ന്നും ഇ​രു​കൂ​ട്ട​രും ശ​ക്തി​പ്പെ​ടു​ക മാ​ത്ര​മാ​ണ് ചെ​യ്യു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​രു​വ​ര്‍​ഗീ​യ​ത​യും ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്.

ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യെ​യും സം​ഘ​പ​രി​വാ​റി​നെ​യും നേ​രി​ടു​ന്ന​തും സം​ഘ​പ​രി​വാ​റി​നെ എ​തി​ര്‍​ക്കാ​തെ ന്യൂ​ന​പ​ക്ഷ വ​ര്‍​ഗീ​യ​തെ എ​തി​ര്‍​ക്കു​ന്ന​തും ഫ​ല​പ്ര​ദ​മ​ല്ലെ​ന്നും എം.​വി. ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു. ചൂ​ര​ല്‍​മ​ല ദു​ര​ന്തം അ​തി​തീ​വ്ര​മാ​ണെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വാ​ക്കാ​ല്‍ അം​ഗീ​ക​രി​ച്ചെ​ങ്കി​ലും ആ​നു​കൂ​ല്യം ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും എം.​വി. ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.