അധ്യാപക ക്രിക്കറ്റ് മത്സരം: കൊണ്ടോട്ടി സബ്ജില്ല ചാമ്പ്യന്മാര്
1492157
Friday, January 3, 2025 5:37 AM IST
മഞ്ചേരി: എകെഎസ്ടിയു ജില്ലാ സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിലെ അധ്യാപകര്‍ക്കായി നടത്തിയ ക്രിക്കറ്റ് മത്സരത്തില്‍ മലപ്പുറം സബ്ജില്ലയെ തോല്‍പ്പിച്ച് കൊണ്ടോട്ടി സബ്ജില്ല ചാമ്പ്യന്മാരായി. മലപ്പുറം സബ്ജില്ലക്ക് വേണ്ടി എകെഎംഎച്ച്എസ്എസ് കോട്ടൂര്‍ രണ്ടാം സ്ഥാനം നേടി.
കൊണ്ടോട്ടി സബ്ജില്ലയിലെ ജലാലുദ്ധീന്‍ മികച്ച ബാറ്റ്സ്മാനായും ഷക്കീബ് മികച്ച ബൗളറായും തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.എം. ആശിഷ് വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു.
ജില്ലാ ട്രഷറര്‍ റാഫി തൊണ്ടിക്കല്‍, കെ. സുദീപ് എന്നിവര്‍ സംസാരിച്ചു. ഐ.പി. രാഗേഷ്, പ്രദീപ് വാഴങ്കര, ശുഹൈബ് കടമ്പോട്ട്, വി. സജ്ജാദ്, ഇ. അനൂപ് എന്നിവര്‍ നേതൃത്വം നല്കി.