സികെസിടി സമ്മേളനം സമാപിച്ചു
1492419
Saturday, January 4, 2025 6:12 AM IST
നിലമ്പൂര്‍: കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കോളജ് ടീച്ചേഴ്സ് (സികെസിടി) ജില്ലാ സമ്മേളനം നിലമ്പൂര്‍ അമല്‍ കോളജില്‍ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മാനവിക ബോധമില്ലാത്ത വിജ്ഞാനം വ്യര്‍ഥമാണെന്നും പുസ്തകത്തിനപ്പുറത്തുള്ള ലോകത്തെ പരിചയപ്പെടുത്താന്‍ അധ്യാപകന് കഴിയണമെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു.
പി.വി. അബ്ദുള്‍ വഹാബ് എംപി മുഖ്യാതിഥിയായിരുന്നു. അഡ്വ. ഹാരിസ് ബീരാന് എംപി. വിശിഷ്ടാതിഥിയായിരുന്നു. സികെസിടി ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ബെസ്റ്റ് മാനേജര്‍ അവാര്‍ഡ് നിലമ്പൂര്‍ അമല്‍ കോളജ് മാനേജര്‍ പി.വി. അലി മുബാറക്കിന് സാദിഖലി തങ്ങള്‍ സമ്മാനിച്ചു.
അമല്‍ കോളജിന് ഈ വര്‍ഷം നാക് എ ഡബിള്‍ പ്ലസ് ഗ്രേഡ് നേടിയതടക്കമുള്ള വിദ്യാഭ്യാസ മേഖലയിലെ സംഭാവനകളെ മുന്‍നിര്‍ത്തിയായിരുന്നു അവാര്‍ഡ്. ജില്ലാ പ്രസിഡന്റ് ഡോ. പി.എ. അഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു.
അമല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.പി. മുഹമ്മദ് ബഷീര്‍, സികെസിടി സംസ്ഥാന പ്രസിഡന്റ് കെ.കെ. അഷറഫ്, സംസ്ഥാന കോര്‍ കമ്മിറ്റി അംഗം പ്രഫ. സൈനുല്‍ ആബിദ് കോട്ട, മജ്ലിസ് മാനേജര്‍ സി.പി. ഹംസ, സലീം കുരുവമ്പലം, ജില്ലാ ജനറല്‍ സെക്രട്ടറി ഡോ.എം. അബ്ദുള്‍ ഖയ്യൂം, ഡോ. ഷിഹാബുദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വൈകുന്നേരം നടന്ന സമാപന സമ്മേളനം സികെസിടി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എസ്. ഷിബിനു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. ഷാഹിന മോള് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഖജാന്‍ജി ഡോ. കെ.പി. മുഹമ്മദ് സലീം പ്രസംഗിച്ചു.