മന്നം ജയന്തി ആഘോഷിച്ചു
1492155
Friday, January 3, 2025 5:37 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ ടൗണ്‍ എന്‍എസ്എസ് പ്രവര്‍ത്തകര്‍ മന്നം ജയന്തി സമുചിതമായി ആഘോഷിച്ചു. പ്രസിഡന്റ് സി.കെ. മോഹന്‍ദാസ് ഭദ്രദീപം തെളിയിച്ചു. സെക്രട്ടറി പി. രാമകൃഷ്ണന്, വനിതാ വിഭാഗം പ്രസിഡന്റ് പി.എം. ഇന്ദിര, പി. നാരായണന് കുട്ടിനായര്‍, അഡ്വ. ആര്. പ്രതാപ്, പി. ജയരാജന്, എന്‍. റെജി എന്നിവര്‍ സംസാരിച്ചു. പുഷ്പാര്‍ച്ചനക്ക് ശേഷം പ്രവര്‍ത്തകര്‍ക്ക് മധുര പലഹാര വിതരണം നടത്തി.