തേ​ഞ്ഞി​പ്പ​ലം: ബാ​ഡ്മി​ന്‍റ​ൺ മേ​ഖ​ല​യി​ലെ സ​മ​ഗ്ര സം​ഭാ​വ​ന​ക്ക് തേ​ഞ്ഞി​പ്പ​ല​ത്ത് താ​മ​സ​ക്കാ​ര​നാ​യ എ​സ്. മു​ര​ളീ​ധ​ര​ന് ദ്രോ​ണാ​ചാ​ര്യ ബ​ഹു​മ​തി. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ബാ​ഡ്മി​ന്‍റ​ൺ പ​രി​ശീ​ല​ക​നാ​യി വി​ര​മി​ച്ച മു​ര​ളീ​ധ​ര​ൻ അ​ന്ത​ർ​ദേ​ശീ​യ ബാ​ഡ്മി​ന്‍റ​ൺ റ​ഫ​റി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്ക​വെ​യാ​ണ് 80-ാം വ​യ​സി​ൽ പ​ര​മോ​ന്ന​ത ബ​ഹു​മ​തി തേ​ടി​യെ​ത്തി​യ​ത്.

ഇ​ന്ത്യ​ൻ ബാ​ഡ്മി​ന്‍റ​ൺ അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ​യ എ​സ്. മു​ര​ളീ​ധ​ര​ൻ 1964 മു​ത​ൽ 1971 വ​രെ ബാ​ഡ്മി​ന്‍റ​ൺ സ്റ്റേ​റ്റ് ചാ​മ്പ്യ​നാ​യി​രു​ന്നു. പി​ന്നീ​ട് ഒ​ട്ടേ​റെ നേ​ട്ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി. കാ​യി​ക താ​ര​മെ​ന്ന നി​ല​യി​ലും പ​രി​ശീ​ല​ക​നെ​ന്ന നി​ല​യി​ലും മി​ക​വു​പു​ല​ർ​ത്തി.

ഔ​ദ്യോ​ഗി​ക പ​ദ​വി​ക​ളി​ലും സ​ജീ​വ​മാ​യി​രു​ന്നു ഭാ​ര്യ ഡോ. ​വി. ജ​ല​ജ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ലൈ​ബ്ര​റി സ​യ​ൻ​സ് അ​ധ്യാ​പി​ക​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റാ​യ ഡോ. ​സീ​മ, മും​ബൈ എ​ൻ​ഐ​എ​സ്ടി അ​ധ്യാ​പി​ക സു​മി എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.