വ്യാപാരി സേവാകേന്ദ്രം ഉദ്ഘാടനവും ചികിത്സാ ധനസഹായ വിതരണവും
1492140
Friday, January 3, 2025 4:58 AM IST
കരുവാരകുണ്ട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് വ്യാപാരി സേവാകേന്ദ്രം നാടിന് സമർപ്പിച്ചു. വ്യാപാര ലൈസൻസ്, ക്ഷേമനിധി, കുടുംബ സുരക്ഷയും ലേബർ ലൈസൻസും മറ്റു സേവനങ്ങളും കേന്ദ്രത്തിൽ ലഭ്യമാകും. ഉദ്ഘാടനം കെവിവിഎസ് ജില്ലാ സെക്രട്ടറി എം. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു.
കരുവാരകുണ്ടിലെ വ്യാപാരി സുന്ദരന്റെ ചികിത്സയ്ക്കായുള്ള ധനഹായം ചികിത്സാ കമ്മിറ്റി ചെയർമാൻ ടി.കെ. ഉമ്മറിന് കൈമാറി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കരുവാരകുണ്ട് യൂണിറ്റ് യൂത്തരങ്ങിന്റെ നറുക്കെടുപ്പും നടന്നു. യൂണിറ്റ് പ്രസിഡന്റ് പി. ഹംസ അധ്യക്ഷത വഹിച്ചു.
യൂണിറ്റ് ജനറൽ സെക്രട്ടറി ജോയ് ചെറിയാൻ വയലിൽ, ജില്ലാ സെക്രട്ടറി സിബി വയലിൽ, മണ്ഡലം പ്രിസിഡന്റ് കൃഷ്ണകുമാർ, യൂത്ത് വിംഗ് ജില്ലാ ജനറൽ സെക്രട്ടറി എം.കെ. ആരിഫ്, യൂത്ത് വിംഗ് നേതാക്കളായ എം. നാസർ, പി. നിസാർ അക്ഷയ, കെ. അൻസാർ, യൂണിറ്റ് ട്രഷറർ സൈനൂൽ ആബിദ് എന്നിവർ സംസാരിച്ചു.