എം.ടിയെ അനുസ്മരിച്ചു
1492151
Friday, January 3, 2025 5:37 AM IST
മമ്പാട്: സംസ്കാര മമ്പാട് "എം.ടി സ്മരണാഞ്ജലി' നടത്തി. "എം.ടിയ്ക്ക് വിട’ എന്ന പേരില്‍ സംസ്കാര ഹാളില്‍ സംഘടിപ്പിച്ച പരിപാടി നോവലിസ്റ്റ് ഹക്കീം ചോലയില്‍ ഉദ്ഘാടനം ചെയ്തു. സംസ്കാര പ്രസിഡന്റ് കെ.ജെ. ആന്റണി അധ്യക്ഷത വഹിച്ചു. ഷെരീഫ് പൈക്കാടന്‍ വിഷയാവതരണം നടത്തി.
ലൈല മമ്പാട്, ബിന്ദു പരമേശ്വരന്, ശകുന്തള ബാലകൃഷ്ണന്, കെ.എന്‍. ശശിധരന്, ഡോ. ഷെരീഫ് ഇല്ലിക്കല്‍, ഫൈസല്‍ ബോധി, സി. കൃഷ്ണന്, എം. സുരേന്ദ്രന്, അബ്ദുള്‍ മജീദ് വടപുറം, എന്‍. അശോകന്, കെ.എസ്. ഉമ്മര്‍, പി.ടി. മുഹമ്മദലി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഗായകന് നിസാര്‍ മമ്പാട്, എം, സുരേന്ദ്രന്, പി.സലീന, ബിന്ദു, ശകുന്തള എന്നിവര്‍ എം.ടി സിനിമയിലെ ഗാനങ്ങള്‍ ആലപിച്ചു. സെക്രട്ടറി ജലീല്‍ പൈക്കാടന്‍ സ്വാഗതവും ട്രഷറര്‍ കെ. മുഹമ്മദ് നന്ദിയും പറഞ്ഞു. എം.ടി രചനയും സംവിധാനവും നിര്‍വഹിച്ച "നിര്‍മാല്യ’ത്തിന്റെ പ്രദര്‍ശനവും നടന്നു.