പോലീസ് കോണ്‍സ്റ്റബിള്‍ കായികക്ഷമതാ പരീക്ഷ
1492414
Saturday, January 4, 2025 6:06 AM IST
മലപ്പുറം: ജില്ലയില്‍ കേരള പോലീസ് വകുപ്പിലെ പോലീസ് കോണ്‍സ്റ്റബിള്‍ (എപിബി) (എംഎസ്പി) (സിഎടി നമ്പര്‍. 593/2023) തസ്തികയിലേക്ക് 2024 ഒക്ടോബര്‍ 10ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായുള്ള ശാരീരിക അളവെടുപ്പ്,
കായിക ക്ഷമതാ പരീക്ഷ എന്നിവ 7, 8, 9, 10, 13, 14 തിയതികളില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. കായിക ക്ഷമതാ പരീക്ഷയുടെ അഡ്മിഷന് ടിക്കറ്റ് ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണ്.
ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന് ടിക്കറ്റും അഡ്മിഷന് ടിക്കറ്റില്‍ പറയുന്ന രേഖകളും പിഎസ്സി അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ അസലും സഹിതം അഡ്മിഷന് ടിക്കറ്റില്‍ കാണിച്ച തിയതിയിലും സ്ഥലത്തും യഥാസമയം ഹാജരാകണം.
കായിക ക്ഷമതാ പരീക്ഷയില്‍ വിജയിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കുളള ഒറ്റത്തവണ പ്രമാണ പരിശോധന അതത് ദിവസങ്ങളില്‍ പിഎസ്സിയുടെ മലപ്പുറം, കോഴിക്കോട് ജില്ലാ ഓഫീസുകളില്‍ നടത്തും.
ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന പ്രമാണങ്ങളുടെ അസല്‍, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം വെരിഫിക്കേഷന് ഹാജരാകണം. വിവരങ്ങള്‍ക്ക് പ്രൊഫൈലിലെ അഡ്മിഷന് ടിക്കറ്റ് പരിശോധിക്കണം. (ഫോണ്‍: 04832734308).