വയോജനങ്ങളുടെ സ്നേഹ സംഗമം സംഘടിപ്പിച്ചു
1492420
Saturday, January 4, 2025 6:12 AM IST
നിലമ്പൂര്‍: വയോജന കൂട്ടായ്മയായ "ഗ്രാന്മ’യുടെ നേൃത്വത്തില്‍ ചാലിയാര്‍ പഞ്ചായത്തില്‍ വയോജനങ്ങളുടെ സ്നേഹ സംഗമവും ആദരിക്കല്‍ ചടങ്ങും നടത്തി. ചാലിയാര്‍ പഞ്ചായത്തില്‍ അകമ്പാടം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വയോജന കൂട്ടായ്മയായ ഗ്രാന്മ സെന്റര്‍ ഫോര്‍ എല്‍ഡേഴ്സ് ആണ് മുതിര്‍ന്നവരുടെ സ്നേഹസംഗമവും ആദരിക്കലും സംഘടിപ്പിച്ചത്.
മൈലാടിയില്‍ നടന്ന സംഗമം ഡോ. എം.കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. ഗ്രാന്മ കൂട്ടായ്മ ചെയര്‍മാനും ചാലിയാര്‍ പഞ്ചായത്ത് പ്രഥമ പ്രസിഡന്റുമായ പി.ടി. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. കുട്ടപ്പന് മഞ്ചേരിപ്പറമ്പന്, മാണി അമ്പാളി എന്നിവരെ ആദരിച്ചു. കുറ്റീരി അസീസ് മുഖ്യപ്രഭാഷണം നടത്തി. "ആരോഗ്യത്തോടെ മുതിര്‍ന്നവരാകാം, സന്തോഷത്തോടെ ജീവിക്കാം' എന്ന വിഷയത്തില്‍ കെ. അരുണ്‍കുമാര്‍ ക്ലാസെടുത്തു.
ചാലിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. മനോഹരന്, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം സഹില്‍ അകമ്പാടം, പഞ്ചായത്തംഗങ്ങളായ പി.ടി. ഉസ്മാന്, കെ. വിശ്വനാഥന്, സീനിയര്‍ സിറ്റിസണ്‍ മുഹമ്മദ്കുട്ടി, യു. കുഞ്ഞീതു, ബേബി മാത്യു, പ്രണവ്, ഹസ്നിയ, കെ. അഷ്റഫ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറി.