പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു

പെ​രി​ന്ത​ല്‍​മ​ണ്ണ: ആ​ലി​പ്പ​റ​മ്പ്-​ഏ​ലം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന മ​ണ​ലാ​യ-​മു​തു​കു​ര്‍​ശി റോ​ഡ് ആ​ധു​നി​ക രീ​തി​യി​ല്‍ ന​വീ​ക​രി​ക്കും. ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ ബ​ജ​റ്റ് വി​ഹി​ത​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി അ​നു​വ​ദി​ച്ച അ​ഞ്ചു​കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​ത്.

മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ല്‍​എ അ​നു​വ​ദി​ച്ച ര​ണ്ടു​കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചു കൊ​ണ്ടു​ള്ള ആ​ദ്യ​ഘ​ട്ട പ്ര​വൃ​ത്തി ഇ​തി​നോ​ട​കം പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ തു​ട​ര്‍​ന്നു​ള്ള മ​ണ​ലാ​യ മു​ത​ല്‍ മു​തു​കു​ര്‍​ശി വ​രെ​യു​ള്ള നാ​ലു കി​ലോ​മീ​റ്റ​റാ​ണ് ഇ​നി ന​വീ​ക​രി​ക്കു​ന്ന​ത്. ബി​എം ആ​ൻ​ഡ് ബി​സി രീ​തി​യി​ലാ​ണ് റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി 2024-25 വ​ര്‍​ഷ​ത്തെ ബ​ജ​റ്റ് വി​ഹി​ത​ത്തി​ലെ മു​ഴു​വ​ന്‍ തു​ക​യും ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ​യാ​ണ് അ​നു​വ​ദി​ച്ച​ത്.

റോ​ഡി​ന്‍റെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ച​ട​ങ്ങി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ.​കെ. മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ര്‍​ഡ് മെ​മ്പ​ര്‍ മ​ജീ​ദ് മാ​സ്റ്റ​ര്‍ മ​ണ​ലാ​യ, പി.​ടി. സെ​യ്ത് മാ​സ്റ്റ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ നാ​ല​ക​ത്ത് ഷൗ​ക്ക​ത്ത്,

ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി.​ടി. നൗ​ഷാ​ദ​ലി, സ​ഫ്‌​വാ​ന, ടി.​കെ. ഹം​സ, ഹു​സ്സ​യി​ന്‍ മാ​ടാ​ല, ഷൈ​ഷാ​ദ് തെ​ക്കേ​തി​ല്‍, സു​രേ​ഷ് മ​ഠ​ത്തി​ല്‍, എ​ന്‍.​പി മു​ര​ളി, സി.​കെ. റ​ഫീ​ഖ്, ടി.​പി മോ​ഹ​ന്‍​ദാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.