അധ്യാപകരും ജീവനക്കാരും പണിമുടക്ക് നോട്ടീസ് നല്കി
1492410
Saturday, January 4, 2025 6:06 AM IST
മലപ്പുറം: പങ്കാളിത്ത പെന്ഷന് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പാക്കി പഴയ പെന്ഷന് പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികള്‍ ആരംഭിക്കുക, ക്ഷാമബത്ത ശമ്പള പരിഷ്കരണ കുടിശികകള്‍ പൂര്‍ണമായും അനുവദിക്കുക,
ലീവ് സറണ്ടര്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കുക, മെഡിസെപ് സര്‍ക്കാര്‍ ഏറ്റെടുക്കുക, കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് 22ന് നടത്തുന്ന പണിമുടക്കിന് മുന്നോടിയായി അധ്യാപക സര്‍വീസ് സംഘടനാ സമരസമിതി കളക്ടര്‍ക്ക് പണിമുടക്ക് നോട്ടീസ് നല്കി.
തുടർന്ന് യോഗവും പ്രകടനവും നടത്തി. എകെഎസ്ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ആശിഷ് യോഗം ഉദ്ഘാടനം ചെയ്തു. അധ്യാപക സര്‍വീസ് സംഘടനാ സമരസമിതി ജില്ലാ ചെയര്മാന് ഡോ. നൗഫല്‍ അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.രാകേഷ് മോഹന്‍, എസ്. മോഹനന്, ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ജിസ്മോന് പി. വര്‍ഗീസ്, പ്രസിഡന്റ് എ.പി. കുഞ്ഞാലിക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
ഷാനവാസ്, പി. കവിതാസദന്‍, അനില്‍ പി. നായര്‍, എസ്. ശ്യാംജിത്ത്, വി. ചക്രപാണി എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.