"നിറവ് 25' സമാപന സമ്മേളനവും സെയില്‍സ് കൗണ്ടര്‍ ഉദ്ഘാടനവും
1492141
Friday, January 3, 2025 4:58 AM IST
എടക്കര: പോത്തുകല്‍ മുണ്ടേരി വിത്ത് കൃഷിത്തോട്ടം കാര്‍ഷിക വിപണന പ്രദര്‍ശന മേള "നിറവ് 25' ന്റെ സമാപന സമ്മേളനവും പുതുതായി നിര്‍മിച്ച ശീതികരിച്ച സെയില്‍സ് കൗണ്ടറിന്റെ ഉദ്ഘാടനവും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ മന്ത്രി പി. പ്രസാദ് നിര്‍വഹിച്ചു.
പി.വി. അന്‍വര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കൃഷി അഡീഷണല്‍ ഡയറക്ടര്‍ തോമസ് സാമൂവേല്‍ പദ്ധതി വിശദീകരിച്ചു. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, പോത്തുകല്ല് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിദ്യാരാജന്‍, വൈസ് പ്രസിഡന്റ് ഷാജി ജോണ്‍, ബ്ലോക്ക് അംഗം മറിയാമ്മ ജോര്‍ജ്,
മലപ്പുറം കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ബീന, ജില്ലാ കൃഷി പ്രിന്‍സിപ്പല്‍ ടി.പി. അബ്ദുല്‍ മജീദ്, ഫാം ഡെപ്യൂട്ടി ഡയറക്ടര്‍ പി. ഷക്കീല, വാര്‍ഡംഗം കെ. സറഫുന്നീസ, ഫാം തൊഴിലാളി പ്രതിനിധികളായ ടി. വിനോദ്, അലിയാപ്പു, സുമിന്‍ റോസ് എന്നിവര്‍ പങ്കെടുത്തു.