മുതുകുർശിക്കാവ് താലപ്പൊലി മഹോത്സവത്തിന് ഇന്ന് തുടക്കം
1492136
Friday, January 3, 2025 4:58 AM IST
കീഴാറ്റൂർ: മുതുകുർശിക്കാവ് അയ്യപ്പ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് ഇന്ന് തുടക്കമാകും. ആഘോഷത്തിന്റെ ഭാഗമായി വൈകുന്നേരം 6. 30ന് തിരുവാതിരക്കളി, ഏഴിന് വയലിൻ കച്ചേരി, നൃത്ത സന്ധ്യ എന്നിവ നടക്കും.
ഒമ്പത് ദിവസങ്ങളിലായി നടക്കുന്ന ആഘോഷ പരിപാടിയിൽ കൈകൊട്ടിക്കളി, ചാക്യാർകൂത്ത്, ക്ലാസിക്കൽ ഫ്യൂഷൻ, നൃത്തനൃത്ത്യങ്ങൾ, കഥകളി, മ്യൂസിക്കൽ നൈറ്റ്, നാടൻപാട്ട് തുടങ്ങി വിവിധ പരിപാടികൾ അവതരിപ്പിക്കും.
കൂടാതെ മുതുകുർശിക്കാവ് അയ്യപ്പ ക്ഷേത്രം ഏർപ്പെടുത്തിയ കലാമണ്ഡലം ഹൈദരലി സ്മാരക പുരസ്കാരം വിതരണം, സാംസ്കാരിക പരിപാടി എന്നിവയും നടക്കും. 10 ന് ഭഗവതി താലപ്പൊലിയും അവസാന ദിവസമായ ശനി അയ്യപ്പൻ താലപ്പൊലിയും നടക്കും.