വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
1492258
Friday, January 3, 2025 10:28 PM IST
നിലമ്പൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. ചുങ്കത്തറ കൈപ്പിനി കല്‍പ്പാത്തൊടി വീട്ടില്‍ വിഷ്ണു (26) ആണ് മരിച്ചത്. കുറുമ്പലങ്ങോട് സ്വദേശികളായ രാജന്-ഉഷാ ദമ്പതിമാരുടെ മകനാണ്.
കൈപ്പനി കവലക്ക് സമീപം ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് അപകടം നടന്നത്. നിലമ്പൂര്‍ ചന്തക്കുന്നിലെ ബജാജ് ഫിന്സര്വിലെ ജീവനക്കാരനാണ്.
നിലമ്പൂര്‍ ചന്തക്കുന്നിലേക്ക് വരുന്നതിനിടെ ഇയാള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ തെന്നി മറിയുകയായിരുന്നു.
വീഴ്ചയില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ യുവാവിനെ കൈപ്പിനി കവല ഭാഗത്തെ നാട്ടുകാര്‍ ചേര്‍ന്ന് ചുങ്കത്തറ മാര്‍ത്തോമ ആശുപത്രിയിലും തുടര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: വൈഷ്ണവ്, ഹരിപ്രിയ.