"ദ്രോണാചാര്യനായി മുരളീധരൻ' പുരസ്കാരം അർഹതക്കുള്ള അംഗീകാരം
1492153
Friday, January 3, 2025 5:37 AM IST
തേഞ്ഞിപ്പലം: ബാഡ്മിന്റൺ മേഖലയിലെ സമഗ്ര സംഭാവനക്ക് തേഞ്ഞിപ്പലത്ത് താമസക്കാരനായ എസ്. മുരളീധരന് ദ്രോണാചാര്യ ബഹുമതി. കാലിക്കട്ട് യൂണിവേഴ്സിറ്റി ബാഡ്മിന്റൺ പരിശീലകനായി വിരമിച്ച മുരളീധരൻ അന്തർദേശീയ ബാഡ്മിന്റൺ റഫറിയായി സേവനമനുഷ്ഠിക്കവെയാണ് 80-ാം വയസിൽ പരമോന്നത ബഹുമതി തേടിയെത്തിയത്.
ഇന്ത്യൻ ബാഡ്മിന്റൺ അസോസിയേഷൻ വൈസ് പ്രസിഡന്റയ എസ്. മുരളീധരൻ 1964 മുതൽ 1971 വരെ ബാഡ്മിന്റൺ സ്റ്റേറ്റ് ചാമ്പ്യനായിരുന്നു. പിന്നീട് ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കി. കായിക താരമെന്ന നിലയിലും പരിശീലകനെന്ന നിലയിലും മികവുപുലർത്തി.
ഔദ്യോഗിക പദവികളിലും സജീവമായിരുന്നു ഭാര്യ ഡോ. വി. ജലജ കാലിക്കട്ട് സർവകലാശാല ലൈബ്രറി സയൻസ് അധ്യാപികയായിരുന്നു. തിരുവനന്തപുരത്ത് ചീഫ് മെഡിക്കൽ ഓഫീസറായ ഡോ. സീമ, മുംബൈ എൻഐഎസ്ടി അധ്യാപിക സുമി എന്നിവർ മക്കളാണ്.