അഞ്ചുതലമുറയിലെ അധ്യാപക സംഗമം ശ്രദ്ധേയമായി
1492408
Saturday, January 4, 2025 6:06 AM IST
മങ്കട: കടന്നമണ്ണയില്‍ അഞ്ചുതലമുറയില്പ്പെട്ട അധ്യാപകരുടെ സംഗമം ശ്രദ്ധേയമായി. കടന്നമണ്ണ കാതൊടിയില് അമാനുള്ളയുടെ വീട്ടിലാണ് സംഗമം സംഘടിപ്പിച്ചത്. മങ്കട വള്ളിക്കാപ്പറ്റ അന്ധവിദ്യാലയത്തിൽ 1965 മുതല്‍ അധ്യാപകനായിരുന്ന സലില്‍ മന്‍സിലില്‍ അലിയും അദ്ദേഹത്തിന്റെ അഞ്ചുതലമുറയില്പ്പെട്ട ശിഷ്യരായ അധ്യാപകരുമാണ് ഒത്തുകൂടിയത്. 50 വര്‍ഷങ്ങള്‍ക്കപ്പുറമുള്ള അനുഭവങ്ങള്‍ ചടങ്ങില്‍ പങ്കുവച്ചു.
അലി മാസ്റ്ററുടെ ശിഷ്യരില്‍ ഒരാളായ അധ്യാപകനും സാമൂഹിക പ്രവര്‍ത്തകനുമായ കുനിയില്‍ അബ്ദുള്‍കരീമും അമാനുള്ളയുമാണ് അപൂര്‍വ വേദിക്ക് അവസരമൊരുക്കിയത്. സംഗമം എ.വി. അലി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഡോ. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.
അധ്യാപകരായ തയ്യില്‍ ഹംസ, യു.കെ. ലീലാവതി, കെ.സി. ചന്ദ്രിക, പി.ടി. മുഹമ്മദ് മുസ്തഫ എന്നിവരെ ആദരിച്ചു. അബ്ദുള്‍ കരീം മുഖ്യപ്രഭാഷണം നടത്തി. കാതൊടി അമാനുള്ള, പി. അബ്ദുള്‍ വാഹിദ്, കെ. ഹഫ്സത്ത്, ടി. മുരളി, വാസുദേവന്‍ നെല്ലാംകോട്, പി. അബു, പി.പി, ശബാന, കെ.മുനീറ എന്നിവര്‍ പ്രസംഗിച്ചു.