തിരുനാൾ കൊടിയേറി
1492417
Saturday, January 4, 2025 6:12 AM IST
മാലാപറമ്പ് സെന്റ് ജോസഫ് ദേവാലയം
മാലാപറമ്പ്: മാലാപറമ്പ് സെന്റ് ജോസഫ് ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് തുടക്കമായി.വികാരി ഫാ. ജോസഫ് മുകളേപറമ്പില്‍ തിരുനാള്‍ കൊടിയേറ്റ് നടത്തി.
തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും പരേതര്‍ക്കുവേണ്ടിയുള്ള സെമിത്തേരി സന്ദര്‍ശനവും പ്രാര്‍ഥനയും നടത്തി. ഇന്ന് രാവിലെ ഒമ്പതിന് വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ജോമോന് പട്ടാശേരി മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് വയോജന സംഗമവും സ്നേഹവിരുന്നും നടക്കും.
വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ദീപിക കോഴിക്കോട് യൂണിറ്റ് റസിഡന്റ് മാനേജര്‍ ഫാ. ഷെറിന് പുത്തന്‍പുരക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം കുരിശടിയിലേക്ക്.
നാളെ രാവിലെ ഒമ്പതിന് ആഘോഷമായ തിരുനാള്‍ കുര്‍ബാന ഫാ. സാന്റോ സിഎംഐ നിര്‍വഹിക്കും. തുടര്‍ന്ന് ലദീഞ്ഞ്, മധ്യസ്ഥ പ്രാര്‍ഥന, തിരുനാള്‍ പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും.
ചോക്കാട് തിരുകുടുംബ ദേവാലയം
ചോക്കാട്: ചോക്കാട് തിരുകുടുംബത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ കൊടിയേറി. 12-ാം തിയതി വരെ എട്ടുദിനങ്ങളിലായാണ് തിരുനാള്‍ ആഘോഷിക്കുന്നത്. ഇടവക വികാരി ഫാ. സജി പുതുക്കുളങ്ങര തിരുനാളിന് കൊടിയേറ്റി. തുടര്‍ന്ന് പരേതരുടെ അനുസ്മരണ ചടങ്ങുകളോടെ തിരുകര്‍മങ്ങള്‍ക്ക് തുടക്കമായി.
ഇന്ന് വൈകുന്നേരം നാലിന് ജപമാല, 4.45ന് വിശുദ്ധ കുര്‍ബാന, നൊവേന. അഞ്ചിന് രാവിലെ ഏഴിന് ജപമാല, 7.30ന് വിശുദ്ധ കുര്‍ബാന, നൊവേന, 10ന് വിശുദ്ധ കുര്‍ബാന. ആറു മുതല്‍ 10വരെ എന്നും 4.15 ന് ജപമാല, 4.45 ന് വിശുദ്ധ കുര്‍ബാന, നൊവേന. പ്രധാന തിരുനാള്‍ ദിനങ്ങളായ 11ന് വൈകുന്നേരം 4.15ന് ജപമാല, 4.45 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, പ്രസംഗം, നൊവേന.
ഫാ. ജയ്നേഷ് പുതുക്കാട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. 12ന് രാവിലെ 9.30ന് ജപമാല, 10 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന. ഫാ. പ്രിന്‍സ് തെക്കേങ്കില് കാര്‍മികത്വം വഹിക്കും. പ്രസംഗം, നേര്‍ച്ച ഭക്ഷണം എന്നിവയോടെ കൊടിയിറങ്ങും.