വർണോത്സവം ഭിന്നശേഷി കലോത്സവം
1569433
Sunday, June 22, 2025 6:46 AM IST
നെടുമങ്ങാട്: നഗരസഭ 2025-26 വാർഷിക പദ്ധതി വർണോത്സവം ഭിന്നശേഷി കലോത്സവം ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സി. എസ്ശ്രീജ അധ്യക്ഷത വഹിച്ചു.
നഗരസഭ ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി. സതീശൻ , വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ, വിദ്യാഭ്യാസ കമ്മിറ്റി ചെയർപേഴ്സൺ വസന്തകുമാരി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിത, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹരികേശൻ നായർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു, കൗൺസിലർ മാരായ സുമയാ മനോജ്,
പുങ്കും മൂട് അജി,എം. എസ്. ബിനു, ഉഷ, ആദിത്യ വിജയകുമാർ ഗീത, പ്രിയ പി. നായർ, ലേഖ വിക്രമൻ, ബിജു ഐ സി ഡി എസ് സൂപ്പർവൈസർ സുബി സോമൻ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ കാർത്തിക,ഐ സി ഡി എസ് സൂപ്പർവൈസർ ശരണ്യ എന്നിവർ പ്രസംഗിച്ചു.