കാരക്കോണം സിഎസ്ഐ മെഡി. കോളജില്‍ നഴ്സിംഗ് ബിരുദദാന ചടങ്ങ്
1569430
Sunday, June 22, 2025 6:46 AM IST
വെള്ളറട: കാരക്കോണം ഡോ. സോമര്‍വെല്‍ സിഎസ്ഐ മെഡിക്കല്‍ കോളജില്‍ ബിഎസ്സി നേഴ്സിംഗ് വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു.
സിഎസ്ഐ മോഡ റേറ്ററുടെ സഹധർമിണി റവ. ഡോ.പ്രസില്ല റൂബന്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഡോ. ജെ. ബെനറ്റ് ഏബ്രഹാമിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മെഡിക്കല്‍ സൂപ്രണ്ട് എസ്. ബാബുരാജ്, നഴ്സിംഗ് കോളജ് പ്രിന്‍സിപ്പൽ ഡോ. സുജാ ബേബി , പ്രഫ. രാജം , അസോ. പ്രഫ. അജിലാ രാജ്, ലീന ജോസഫ്, ബെല്ല എന്നിവര്‍ പ്രസംഗിച്ചു.
മുപ്പത്തിയേഴ് ബിഎസ്സി നഴ്സുമാരും 12 ജനറല്‍ നേഴ്സുമാരാണ് വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്.