കെഎസ്ആർടിസി ബസിൽ യുവതിയെ കടന്ന് പിടിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
1569419
Sunday, June 22, 2025 6:33 AM IST
നെടുമങ്ങാട്: ആനാട് മൂഴി ഊരാളിക്കോണത്ത് തടത്തരികത്തു വീട്ടിൽ പള്ള് ഷിബു എന്ന എസ്.ഷിബു (47) നെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 8.30ന് ആണ് സംഭവം. ആറ്റിങ്ങലിൽ നിന്നും വെഞ്ഞാറമൂട് പുത്തൻപാലം വഴി നെടുമങ്ങാട്ടേയ്ക്ക് വന്ന ബസ് കല്ലിയോട് എത്തിയപ്പോഴാണ് പ്രതി ബസിലെ യാത്രക്കാരിയായ ആനാട് സ്വദേശിനിയെ കടന്നു പിടിച്ചു ശല്യം ചെയ്യാൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
തുടർന്ന് സ്ത്രീ ബഹളം വച്ചു. ബസിലെ മറ്റു യാത്രക്കാർ ഇയാളെ തടഞ്ഞുവച്ച് നെടുമങ്ങാട് പോലീസിനു കൈമാറുകയായിരുന്നു. ഷിബുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.