പേ​രൂ​ര്‍​ക്ക​ട: ബ​സ് വെ​യി​റ്റിം​ഗ് ഷെ​ഡ് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന​തി​നാ​ല്‍ നീ​ക്കം ചെ​യ്യാ​ന്‍ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ്. അ​ട്ട​ക്കു​ള​ങ്ങ​ര ഗ​വ. സെ​ന്‍​ട്ര​ല്‍ ഹൈ​സ്‌​കൂ​ള്‍ മെ​യി​ന്‍ ഗേ​റ്റി​നു മു​ന്നി​ലെ കി​ഴ​ക്കേ​ക്കോ​ട്ട സൗ​ത്ത് ബ​സ് വെ​യി​റ്റിം​ഗ് ഷെ​ഡ് മാ​റ്റി​സ്ഥാ​പി​ക്കാ​നാ​ണ് ക​മ്മീ​ഷ​ന്‍ കെ​എ​സ്ആ​ര്‍​ടി​സി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

സ്വീ​ക​രി​ച്ച ന​ട​പ​ടി റി​പ്പോ​ര്‍​ട്ട് 60 ദി​വ​സ​ത്തി​ന​കം സ​മ​ര്‍​പ്പി​ക്കാ​നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ക​മ്മീ​ഷ​ന്‍ അം​ഗം എ​ന്‍. സു​ന​ന്ദ നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. 2005-ലെ ​ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​നു​ക​ള്‍ ആ​ക്റ്റി​ലെ 15-ാം വ​കു​പ്പ് പ്ര​കാ​ര​മാ​ണ് ക​മ്മീ​ഷ​ന്‍ ശു​പാ​ര്‍​ശ​ക​ള്‍ പു​റ​പ്പെ​ടു​വി​ച്ച​ത്.

ക​മ്മീ​ഷ​ന്‍ സ്‌​കൂ​ള്‍ സ​ന്ദ​ര്‍​ശി​ച്ച് വ​സ്തു​ത​ക​ള്‍ മ​ന​സി​ലാ​ക്കു​ക​യും ക​ക്ഷി​ക​ളെ നേ​രി​ല്‍ കേ​ട്ട് പ​രാ​തി ശ​രി​യാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ടു​ക​യും ചെ​യ്തു.​ബ​സ് വെ​യി​റ്റിം​ഗ് ഷെ​ഡ് മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്‍​ക​ലാം ക​മ്മി​ഷ​ന് ന​ല്‍​കി​യ പ​രാ​തി​യി​ന്മേ​ലാ​ണ് ഉ​ത്ത​ര​വ്.